കേരളം

kerala

ETV Bharat / bharat

മൂന്ന് മാസത്തേക്ക് ചെറുകിട ബിസിനസുകൾക്ക് കേന്ദ്രത്തിന്‍റെ ഇപിഎഫ് പിന്തുണ - ഇപിഎഫ് പിന്തുണ

72 ലക്ഷത്തിലധികം ജീവനക്കാർക്ക് ഈ നീക്കം ഗുണം ചെയ്യും.

cabinet
cabinet

By

Published : Jul 8, 2020, 5:21 PM IST

ന്യൂഡല്‍ഹി: 72 ലക്ഷത്തിലധികം ജീവനക്കാർക്ക് പ്രയോജനം ലഭിക്കുന്ന എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (ഇപിഎഫ്) സംഭാവന മൂന്ന് മാസത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് കാലാവധി നീട്ടുന്നത്.

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന/ആത്മ നിർഭർ ഭാരത് പ്രകാരം ജൂൺ മുതൽ ഓഗസ്റ്റ് വരെ മൂന്ന് മാസത്തേക്ക് 24 ശതമാനം അതായത് 12 ശതമാനം ജീവനക്കാരുടെ പങ്ക്, 12 ശതമാനം തൊഴിലുടമകളുടെ പങ്ക് എന്നിവ ഉള്‍ക്കൊള്ളിച്ച് ഇപിഎഫ് സംഭാവന നീട്ടാൻ മന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

100 ൽ താഴെ ആളുകൾ ജോലി ചെയ്യുന്ന 90 ശതമാനം തൊഴിലുടമകള്‍ക്കും 15000 രൂപയിൽ താഴെ ശമ്പളം ലഭിക്കുന്നവര്‍ക്കുമാണ് സർക്കാർ പ്രൊവിഡന്‍റ് ഫണ്ട്. ജീവനക്കാരുടെ വിഹിതം, ഉടമകളുടെ വിഹിതം എന്നിവ മൂന്ന് മാസത്തേക്ക് സർക്കാർ നൽകും. പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന പദ്ധതി അഞ്ചുമാസത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭ അംഗീകാരം നൽകിയതായി പ്രകാശ് ജാവ്ദേക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. 81 കോടി ജനങ്ങൾക്ക് 203 ലക്ഷം ടൺ ധാന്യങ്ങളാണ് ഇതുവഴി വിതരണം ചെയ്യുക. ജൂൺ 30 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നടപടി ആദ്യമായി പ്രഖ്യാപിച്ചത്.

ABOUT THE AUTHOR

...view details