ന്യൂഡൽഹി: പതിറ്റാണ്ടുകളായുള്ള കർഷകരുടെ ആവശ്യമായ വിളകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ നീക്കിയതിലൂടെ കാർഷിക രംഗത്ത് പുത്തൻ ഉണർവ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഗ്രാമീണ ഇന്ത്യയിൽ ഈ തീരുമാനം പോസീറ്റീവ് രീതിയിൽ മാറ്റം കൊണ്ടുവരുമെന്നും കാർഷിക പരിഷ്‌കാരങ്ങളിലൂടെ ഈ മേഖലയുടെ പരിവർത്തനത്തിന് പ്രാപ്‌തമാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കാർഷിക രംഗത്ത് പുത്തൻ ഉണർവ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി - കാർഷിക രംഗത്തെ പരിഷ്‌കാരങ്ങൾ
ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭ വിളകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ നീക്കിയിരുന്നു.
കാർഷിക രംഗത്ത് പുത്തൻ ഉണർവ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി
ഫാമിങ് പ്രൊഡ്യൂസ് ട്രേഡ് ആന്‍റ് കൊമേഴ്‌സ് ഓഡിനൻസ് "ഒരു ഇന്ത്യ ഒരു കാർഷിക മാർക്കറ്റ്" എന്നതിലേക്ക് നയിക്കുമെന്നും കാർഷിക രംഗത്തെ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.