ന്യൂഡൽഹി:കേന്ദ്ര സർക്കാർ ജോലികൾക്കായി പൊതു യോഗ്യതാ പരീക്ഷ നടത്തുന്നതിന് നാഷണൽ റിക്രൂട്ട്മെന്‍റ് ഏജൻസി (എൻആർഎ) രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ചരിത്രപരമായ തീരുമാനമാണെന്നും ഒന്നിലധികം പരീക്ഷകൾ എഴുതുന്നതിനുള്ള ചെലവും സമയവും ലാഭിക്കുകയും ചെയ്യുമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. തീരുമാനം ചരിത്രത്തിലെ വിപ്ലവകരവും സുപ്രധാനവുമായ പരിഷ്‌കാരമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വിശേഷിപ്പിച്ചു. വിവിധ ജോലികൾക്കായി പരീക്ഷ എഴുതുന്നതിനായി ദൂരത്തേക്ക് യാത്ര ചെയ്യേണ്ട ദരിദ്രർക്കും സ്ത്രീകൾക്കും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇനി പൊതു പരീക്ഷ: ദേശീയ റിക്രൂട്ട്മെന്‍റ് ഏജൻസി രൂപീകരിക്കാൻ കേന്ദ്രം - ദേശീയ റിക്രൂട്ട്മെന്‍റ് ഏജൻസി
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ റിക്രൂട്ട്മെന്‍റ് ഏജൻസി (എൻആർഎ) സ്ഥാപിക്കുന്നതിന് 1,517.57 കോടി രൂപ സർക്കാർ അനുവദിച്ചു.
ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി (സാങ്കേതികേതര) തസ്തികകളിലേക്ക് അപേക്ഷകരെ സ്ക്രീൻ / ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിന് എൻആർഎ പൊതു യോഗ്യതാ പരീക്ഷ (സിഇടി) നടത്തും. എൻആർഎയ്ക്ക് റെയിൽവേ മന്ത്രാലയം, ധനകാര്യ മന്ത്രാലയം / ധനകാര്യ സേവന വകുപ്പ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്എൽസി), റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡ് (ആർആർബി), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ടായിരിക്കും. മറ്റ് ഏജൻസികളെ ഒരു നിശ്ചിത കാലയളവിൽ ഉൾപ്പെടുത്തും. ദീർഘകാലാടിസ്ഥാനത്തിൽ, സിഇടി സ്കോർ കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ / കേന്ദ്രഭരണ പ്രദേശങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവയിലെ മറ്റ് റിക്രൂട്ടിങ്ങ് ഏജൻസികളുമായി പങ്കിടാൻ കഴിയുമെന്ന് സിങ്ങ് പറഞ്ഞു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ റിക്രൂട്ട്മെന്‍റ് ഏജൻസി (എൻആർഎ) സ്ഥാപിക്കുന്നതിന് 1,517.57 കോടി രൂപ സർക്കാർ അനുവദിച്ചു. നിലവിൽ, സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് സമാനമായ യോഗ്യതാ വ്യവസ്ഥകൾ ഉണ്ടെങ്കിലും വിവിധ തസ്തികകളിലേക്ക് ഒന്നിലധികം റിക്രൂട്ടിങ് ഏജൻസികൾ നടത്തുന്ന പ്രത്യേക പരീക്ഷകൾക്ക് ഹാജരാകണം.