ഗർഭച്ഛിദ്രത്തിനുള്ള സമയം 24 ആഴ്‌ചയായി കാലാവധി നീട്ടി കേന്ദ്ര മന്ത്രിസഭ - പ്രകാശ് ജാവദേക്കാർ
ബിൽ സ്ത്രീകൾക്ക് അവരുടെ ശരീരത്തിനുമേൽ അവകാശം നൽകുന്നതാണെന്നും ബലാത്സംഗത്തിന് ഇരയായവർക്ക് ഇത് സഹായകമാണെന്നും പ്രകാശ് ജാവദേക്കാർ പറഞ്ഞു
ന്യൂഡൽഹി: ഗർഭച്ഛിദ്രത്തിനുള്ള സമയ കാലാവധി നീട്ടി കേന്ദ്ര മന്ത്രിസഭ. ഗർഭച്ഛിദ്രത്തിന് അനുവദിച്ച 20 ആഴ്ചയായിരുന്ന സമയമാണ് 24 ആഴ്ചയായി നീട്ടി കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. 1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് ഭേദഗതി ചെയ്തുകൊണ്ടാണ് 2020ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (ഭേദഗതി) ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇനി നടക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ബിൽ സ്ത്രീകൾക്ക് അവരുടെ ശരീരത്തിനുമേൽ അവകാശം നൽകുന്നതാണെന്നും ബലാത്സംഗത്തിന് ഇരയായവർക്ക് ബിൽ സഹായകമാണെന്നും പ്രകാശ് ജാവദേക്കാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാതൃമരണ നിരക്ക് കുറയ്ക്കാൻ ബിൽ സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.