ഡല്‍ഹിയിലെ അനധികൃത കോളനിക്കാര്‍ക്ക് ഉടമസ്ഥാവകാശം; ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ അംഗീകാരം - കേന്ദ്ര മന്ത്രിസഭാ അംഗീകാരം
ഡല്‍ഹിയിലെ 1,731 അനധികൃത കോളനികളിൽ താമസിക്കുന്ന ജനങ്ങൾക്ക് ബില്‍ പ്രയോജനപ്പെടും.
ന്യൂഡല്‍ഹി:നഗരത്തിലെ അനധികൃത കോളനിയില്‍ താമസിക്കുന്നവര്‍ക്ക് സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്‍ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ അംഗീകാരം നല്‍കി. ഡല്‍ഹിയിലെ 1,731 അനധികൃത കോളനികളിൽ താമസിക്കുന്ന ജനങ്ങൾക്ക് ബില്‍ പ്രയോജനപ്പെടും. കോളനിയിലെ താമസക്കാര്‍ക്ക് സ്വത്തുക്കളുടെ രജിസ്ട്രേഷന്‍ അനുവദിക്കുന്നതിനും രജിസ്ട്രേഷൻ ചാർജുകളിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും ഇളവ് നല്‍കുന്നതിനും ബില്‍ സഹായകരമാകും. നിലവില്‍ 40 ലക്ഷത്തിലധികം ജനങ്ങളാണ് സ്വകാര്യ-സര്‍ക്കാര്‍ ഭൂമികളിലെ അനധികൃത കോളനികളില്‍ താമസിക്കുന്നത്. ഭൂമിയിലെ അവകാശം തെളിയിക്കുന്നതിനുള്ള കൃത്യമായ രേഖകൾ ഇല്ലാത്തതിനാല്‍ ബാങ്കുവായ്‌പ അടക്കമുള്ളവ ലഭിക്കാത്ത സാഹചര്യമാണ് പ്രദേശവാസികൾ നേരിടുന്നത്. ബില്‍ വരുന്നതോടെ ഇത്തരം വിഷയങ്ങളില്‍ പരിഹാരമാകും.