ന്യുഡല്‍ഹി : രാജ്യത്ത് ഇ സിഗററ്റുകൾ നിരോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബുധനാഴ്‌ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇ സിഗററ്റുകളുടെ ഉല്‍പാദനവും വില്‍പനയും കയറ്റുമതിയും ഇറക്കുമതിയും പരസ്യങ്ങളും ഉൾപ്പെടെ നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇ സിഗററ്റുകളുടെ നിരോധനത്തിനായി പ്രത്യേക ഓര്‍ഡിനൻസ് കൊണ്ടുവരാനും നിയമം ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും നല്‍കാനും തീരുമാനമായിട്ടുണ്ട്.
രാജ്യത്ത് ഇ-സിഗററ്റുകൾ നിരോധിച്ചു
ഇ സിഗററ്റുകളുടെ ഉല്‍പാദനം,വിൽപന,കയറ്റുമതി,ഇറക്കുമതി എന്നിവയും പരസ്യവും നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം,നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ചുമത്തും
രാജ്യത്ത് ഇ-സിഗററ്റുകൾ നിരോധിച്ചു
നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് തീരുമാനിച്ചിരിക്കുന്നത്. നിയമലംഘനം വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കും.