ന്യൂഡല്‍ഹി: രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ലക്ഷം കോടി അധിക ധനസഹായം പ്രഖ്യാപിച്ചു. 'എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്‍റി സ്‌കീം' വഴി മുദ്ര വായ്‌പയെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും ധനസഹായം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് മൂന്ന് ലക്ഷം കോടി ധനസഹായം പ്രഖ്യാപിച്ചു - lockdown
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ സംരംഭകര്‍ക്ക് ഇത് ആശ്വസമാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. കല്‍ക്കരി ഖനി ബ്ലോക്കുകള്‍ ലേലം ചെയ്യുന്നതിനും ചെറുകിട ഭക്ഷ്യ നിര്‍മാണ സംരംഭകര്‍ക്ക് 10,000 കോടി രൂപയുടെ പദ്ധതിക്കും യോഗത്തില്‍ അനുമതി നല്‍കി. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനായി ധനകാര്യ മന്ത്രാലയം അവതരിപ്പിച്ച പ്രത്യേക ലിക്വിഡിറ്റി സ്‌കീമിനും യോഗം അനുമതി നല്‍കി.
അതേസമയം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ചൊവ്വാഴ്‌ച 5,611 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 140 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,303 ആയി.