കേരളം

kerala

ETV Bharat / bharat

രാജ്യസഭയിൽ പൗരത്വ ഭേദഗതി ബിൽ പാസാക്കുമെന്ന് മനോജ് തിവാരി - Manoj Tiwari

കോൺഗ്രസും ടിഎംസിയും എ‌ഐ‌എംഐ‌എമ്മിന്‍റെ ഒവൈസിയും പാകിസ്ഥാന്‍റെ അതേ ഭാഷയാണ് സംസാരിക്കുന്നതെന്നും തിവാരി പറഞ്ഞു.

CAB will be passed in Rajya Sabha for sure: Manoj Tiwari
രാജ്യസഭയിൽ പൗരത്വ (ഭേദഗതി) ബിൽ പാസാക്കുമെന്ന് മനോജ് തിവാരി

By

Published : Dec 11, 2019, 5:43 PM IST

ന്യൂഡൽഹി: രാജ്യസഭയിൽ പൗരത്വ ഭേദഗതി ബിൽ പാസാക്കുമെന്നതിൽ സംശയമില്ലെന്ന് ബിജെപി എംപി മനോജ് തിവാരി. പൗരത്വ (ഭേദഗതി) ബിൽ രാജ്യസഭയിൽ ഉറപ്പായും പാസാക്കും. എൻ‌ഡി‌എ സഖ്യത്തിൽ പ്രശ്‌നങ്ങളൊന്നുമില്ല.

കോൺഗ്രസും ടിഎംസിയും എ‌ഐ‌എംഐ‌എമ്മിന്‍റെ ഒവൈസിയും പാകിസ്ഥാന്‍റെ അതേ ഭാഷയാണ് സംസാരിക്കുന്നതെന്നും തിവാരി പറഞ്ഞു. എന്നാൽ തങ്ങൾ ന്യൂനപക്ഷങ്ങൾക്കൊപ്പമാണെന്നും തിവാരി കൂട്ടിച്ചേർത്തു.

ലോക്‌സഭയിൽ 391 അംഗങ്ങൾ പങ്കെടുക്കുകയും വോട്ടുചെയ്യുകയും ചെയ്‌ത 2019 ലെ പൗരത്വ (ഭേദഗതി) ബിൽ ലോക്‌സഭയിൽ 80 വോട്ടുകൾക്കെതിരെ 311 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്. ബിൽ രാജ്യസഭയിൽ ഇന്ന് അവതരിപ്പിച്ചു.
2014 ഡിസംബർ 31-നോ അതിനുമുമ്പോ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള ബില്ലാണിത്.

ABOUT THE AUTHOR

...view details