ഹൈദരാബാദ്:പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പശ്ചിമ ബംഗാൾ സർക്കാർ നടപ്പാക്കേണ്ടിവരുമെന്ന് ബിജെപി നേതാവ് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി. പശ്ചിമ ബംഗാൾ ഇന്ത്യയുടെ ഭാഗമാണ്. പാർലമെന്‍റ് പാസാക്കിയ നിയമത്തിൽ നിന്ന് അവർക്ക് മാറി നിൽക്കാനാകില്ലെന്നും നഖ്‌വി പറഞ്ഞു. പാർലമെന്‍റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും സമാധാനവും ഐക്യവും തകര്‍ക്കുകയും ചെയ്യുന്നവരാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം പശ്ചിമ ബംഗാളിലും നടപ്പാക്കേണ്ടിവരുമെന്ന് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി - പശ്ചിമ ബംഗാൾ
പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ടില്ലെന്നും എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പാക്കേണ്ടി വരുമെന്നും ബിജെപി നേതാവ് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി
![പൗരത്വ ഭേദഗതി നിയമം പശ്ചിമ ബംഗാളിലും നടപ്പാക്കേണ്ടിവരുമെന്ന് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി CAA West Bengal Mukhtar Abbas Naqvi മുഖ്താർ അബ്ബാസ് നഖ്‌വി പശ്ചിമ ബംഗാൾ പൗരത്വ ഭേദഗതി നിയമം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5686333-290-5686333-1578829862884.jpg)
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ ഒരു പൗരന്മാരുടെ പൗരത്വത്തെക്കുറിച്ചും ഒരുതരത്തിലും ചോദ്യങ്ങൾ ഉണ്ടാകില്ല. വിദേശങ്ങളിൽ മതപരമായി പീഡിപ്പിക്കപ്പെടുന്ന ആളുകൾക്ക് മാത്രമാണ് പൗരത്വ നിയമം ബാധകമാകുക. ഇന്ത്യൻ മുസ്‌ലിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള സുരക്ഷയും നൽകും. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അത്തരം ആളുകളുടെ യഥാർഥ ഉദ്ദേശ്യം പൗരന്മാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞിരുന്നു.