ന്യൂഡൽഹി: ജാമിയ മിലിയ സംഘർഷത്തിൽ വിദ്യാർഥികൾക്കെതിരായ അറസ്റ്റ് തടയണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കാത്ത ജഡ്ജിമാർക്കെതിരെ നടന്ന പ്രതിഷേധത്തിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചിനോടുള്ള പ്രതിഷേധം ജുഡീഷ്യറിയെ അവഹേളിക്കുന്നതെന്നാണ് ഹർജിയിലെ വാദം. ഹർജിയിൽ വാദം കേട്ട കോടതി വിഷയത്തിൽ കമ്മിറ്റി രൂപീകരിച്ച് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
ജാമിയ മിലിയ സംഘർഷം; ജഡ്ജിമാർക്കെതിരായ പ്രതിഷേധത്തിൽ നടപടി വേണമെന്നാവശ്യം - പൗരത്വ ഭേദഗതി ബിൽ
വിദ്യാർഥികൾക്കെതിരായ അറസ്റ്റ് തടയണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കാത്ത ജഡ്ജിമാർക്കെതിരെ നടന്ന പ്രതിഷേധം കോടതിയലക്ഷ്യമെന്നാണ് പരാതിയിൽ പരാമർശം
ജാമിയ മിലിയ സംഘർഷം; ജഡ്ജിമാർക്കെതിരായ പ്രതിഷേധത്തിൽ നടപടി വേണമെന്ന് ആവശ്യം
വിദ്യാർഥികൾക്കെതിരായ അറസ്റ്റ് തടയണമെന്നും ഇടക്കാല സംരക്ഷണം നൽകണമെന്നുമുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയതോടെയാണ് ബഞ്ചിലെ അഭിഭാഷകർക്കെതിരെ പ്രതിഷേധമുണ്ടായത്. പൊലീസിനെതിരെ നടപടി വേണമെന്നും ഹർജിയിലുണ്ടായിരുന്നു. നേരത്തെ സുപ്രീംകോടതിയും ഹർജിക്കാരുടെ ഈ ആവശ്യങ്ങൾ തള്ളിയിരുന്നു. വിഷയം ഹൈക്കോടതിയിൽ ഉന്നയിക്കാനും ജസ്റ്റിസ് ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.