ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തില്‍ ദേശീയ പതാകയുടെ വില്‍പ്പന വര്‍ദ്ധിക്കുന്നതായി വ്യാപാരികള്‍. ഡല്‍ഹിയിലെ സര്‍ദാര്‍ ബസാറില്‍ ഇടിവി ഭാരത് നടത്തിയ അന്വേഷണത്തിലാണ് വ്യാപാരികളുടെ പ്രതികരണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം; ദേശീയ പതാകയുടെ വില്‍പ്പന കൂടുന്നതായി വ്യാപാരികള്‍ - സര്‍ദാര്‍ ബസാര്‍
ഡല്‍ഹിയിലെ സര്‍ദാര്‍ ബസാറില്‍ ഇടിവി ഭാരത് നടത്തിയ അന്വേഷണത്തിലാണ് വ്യാപാരികളുടെ പ്രതികരണം. നിയമത്തെ പ്രതികൂലിക്കുന്നവരും അനുകൂലിക്കുന്നവരും ത്രിവര്‍ണ പതാക വാങ്ങുന്നതായി വ്യാപാരികള്‍ പറയുന്നു
നിയമത്തെ പ്രതികൂലിക്കുന്നവരും അനുകൂലിക്കുന്നവരും ത്രിവര്‍ണ പതാക വാങ്ങുന്നതായി വ്യാപാരികള്‍ പറയുന്നു. ഇതാണ് വില്‍പ്പന കൂടാന്‍ കാരണം. വലിയ ത്രിവര്‍ണ്ണ പതാതകകളുടെ വില്‍പ്പന വര്‍ദ്ധിച്ചതായി സര്‍ദാര്‍ ബസാറിലെ വ്യാപാരിയായ മഹേന്ദ്ര പറഞ്ഞു. സാധാരണ ഗതിയില്‍ ജനുവരിയില്‍ റിപബ്ലിക്ക് ദിനത്തിന്‍റെ ഭാഗമായി പതാകകളുടെ വില്‍പ്പന വര്‍ദ്ധിക്കാറുണ്ട്. എന്നാല്‍ സി.എ.എ വന്നതോടെ വില്‍പ്പനയില്‍ ഭീമമായ വര്‍ദ്ധനയുണ്ടായെന്ന് മറ്റൊരു വ്യാപാരിയായ രാധ ലാല്‍ ഗുപ്ത പ്രതികരിച്ചു. 200-300 വരെ പതാകകള്‍ ദിനംപ്രതി വില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.