ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിലുണ്ടായ വെടിവെയ്പ്പിൽ തലനാരിഴക്ക് പൊലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടു. ഉത്തർപ്രദേശ് ഫിറോസാബാദിലെ പൊലീസ് കോൺസ്റ്റബിൾ വിജേന്ദ്ര കുമാറാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പ്രതിഷേധത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ ഷർട്ടിൻ്റെ പോക്കറ്റിലുണ്ടായിരുന്ന വാലറ്റിൽ ബുള്ളറ്റ് കുടുങ്ങിയതിനെ തുടർന്നാണ് അപകടമൊഴിവായത്. പ്രതിഷേധക്കാരാണ് വെടിയുതിർത്തതെന്ന് വിജേന്ദ്ര കുമാർ ആരോപിച്ചു. നാല് എടിഎം കാർഡുകളും ശിവ്ജി, സായിബാബ തുടങ്ങിയവരുടെ ചിത്രങ്ങളുമാണ് വാലറ്റിലുണ്ടായതെന്നും ഇത് രണ്ടാം ജന്മമാണെന്നും കോൺസ്റ്റബിൾ വിജേന്ദ്ര കുമാർ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമ പ്രതിഷേധം; തലനാരിഴക്ക് രക്ഷപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ - CAA protest
നാല് എടിഎം കാർഡുകളും ശിവ്ജി, സായിബാബ തുടങ്ങിയവരുടെ ചിത്രങ്ങളുമാണ് വാലറ്റിലുണ്ടായതെന്നും ഇത് രണ്ടാം ജന്മമാണെന്നും കോൺസ്റ്റബിൾ വിജേന്ദ്ര കുമാർ പറഞ്ഞു.
ഉത്തർപ്രദേശ് പൊലീസ് ജനസേവനത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും ജനങ്ങളുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ ഉചിതമായ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഇതുവരെ ഉത്തർ പ്രദേശിൽ പതിനഞ്ച് പേരാണ് മരണപ്പെട്ടത്. പ്രതിഷേധത്തിൽ 263 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട് 705 പേരെ അറസ്റ്റ് ചെയ്തെന്നും പ്രതിരോധ തടങ്കലിലുണ്ടായ 4,500 പേരെ വിട്ടയച്ചതായും സ്റ്റേറ്റ് ഇൻസ്പെക്ടർ ജനറൽ (ക്രമസമാധാനം) പ്രവീൺ കുമാർ പറഞ്ഞു. പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ ധാരാളം അനധികൃത ആയുധങ്ങൾ ഉപയോഗിച്ചിരുന്നതായും പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് 405 പിസ്റ്റൾ ബുള്ളറ്റ് ഷെല്ലുകൾ കണ്ടെടുത്തതായും പ്രവീണ്‍ കുമാര്‍ പറഞ്ഞു.