ഹൈദരാബാദ് : ചാര്‍മിനാറിനടുത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. നഗരത്തിലെ എക്‌സിബിഷന്‍ ഗ്രൗണ്ടിലേക്ക് നീങ്ങുകയായിരുന്ന പ്രതിഷേധക്കാരെയാണ് പൊലീസ് തടഞ്ഞത്. ഇടത് പാര്‍ട്ടികളും പല മുസ്ലിം സംഘടനകളും എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നിന്ന് നിയമസഭയിലേക്ക് പ്രതിഷേധത്തിന്‍റെ ഭാഗമായി റാലികൾ ആഹ്വാനം ചെയ്‌തിരുന്നുവെങ്കിലും പൊലിസ് അനുവദിച്ചില്ല.
പൗരത്വ നിയമ പ്രതിഷേധം; ഹൈദരാബാദില്‍ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു - പൗരത്വ നിയമ പ്രതിഷേധം
സിപിഐ നേതാവും മുന്‍ എംപിയുമായിരുന്ന അസീസ് പാഷയെ പൊലീസ് അറസ്റ്റ് ചെയ്‌തു
പൗരത്വ നിയമ പ്രതിഷേധം: ഹൈദരാബാദില്‍ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു
സിപിഐ നേതാവും മുന്‍ എംപിയുമായിരുന്ന അസീസ് പാഷയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതിഷേധ റാലിക്കായെത്തിയ ബുര്‍ക്ക ധരിച്ച സ്‌ത്രീകളെയും പൊലീസ് തടഞ്ഞു. ഇവരെ ചാര്‍മിനാറില്‍ നിന്ന് എക്‌സിബിഷന്‍ ഗ്രൗണ്ട് വരെ റാലി നടത്താന്‍ പൊലീസ് അനുവദിച്ചില്ല. റാലികളും പ്രതിഷേധ പരിപാടികളും നടത്താന്‍ അനുമതിയില്ലെന്നും സമൂഹ മാധ്യമങ്ങളിലുടെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും പൊലീസ് പറഞ്ഞു.
Last Updated : Dec 19, 2019, 2:14 PM IST