കേരളം

kerala

ETV Bharat / bharat

പൗരത്വ നിയമ ഭേദഗതി ഉപയോഗിച്ച് രാജ്യത്തെ പ്രശ്‌നങ്ങള്‍ കേന്ദ്രം മറച്ചുവയ്‌ക്കുന്നു: ശരത്‌ പവാര്‍ - ദേശീയ പൗരത്വ രജിസ്‌റ്റര്‍

ശ്രീലങ്കന്‍ തമിഴരെ പൗരത്വം ലഭിക്കുന്നവരുടെ പട്ടികയില്‍ നിന്നൊഴിവാക്കിയതിനെയും എന്‍സിപി നേതാവ് ശരത് പവാര്‍ ചോദ്യം ചെയ്‌തു

Sharad Pawar news  National Register of Citizens news  Citizenship Amendment Act latest news  ദേശീയ പൗരത്വ നിയമ ഭേദഗതി  ദേശീയ പൗരത്വ രജിസ്‌റ്റര്‍  ശരത് പവാര്‍
പൗരത്വ നിയമ ഭേദഗതി ഉപയോഗിച്ച് രാജ്യത്തെ പ്രശ്‌നങ്ങള്‍ കേന്ദ്രം മറച്ചുവയ്‌ക്കുന്നു: ശരത്‌ പവാര്‍

By

Published : Dec 21, 2019, 5:01 PM IST

പാറ്റ്‌ന: ദേശീയ പൗരത്വ നിയമ ഭേദഗതിയും, ദേശീയ പൗരത്വ രജിസ്റ്ററും ഉപയോഗിച്ച് രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്‍റ് ശരത് പവാര്‍. ന്യൂനപക്ഷങ്ങള്‍ മാത്രമല്ല രാജ്യത്ത് ഐക്യം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന എല്ലാവരും ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിക്കും. പൗരത്വ നിയമത്തില്‍ കൊണ്ടുവന്ന പുതിയ ഭേദഗതി മതന്യൂനപക്ഷങ്ങള്‍ക്ക് വേദനയുണ്ടാക്കുന്നതാണെന്നും അത് രാജ്യത്തിന്‍റെ ഐക്യത്തെ തകര്‍ക്കുമെന്നും ശരത്‌ പവാര്‍ പൂനെയില്‍ പറഞ്ഞു.

പാകിസ്ഥാന്‍,ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന വ്യവസ്ഥക്കെതിരെയും പവാര്‍ തുറന്നടിച്ചു. ശ്രീലങ്കന്‍ തമിഴരെ എന്തുകൊണ്ട് പരിഗണിക്കുന്നില്ലെന്നും ശരത് പവാര്‍ ചോദിച്ചു. ബിജെപി ഭരണപക്ഷത്തുള്ള ബിഹാര്‍ അടക്കം എട്ട് സംസ്ഥാനങ്ങള്‍ പുതിയ ഭേദഗതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്‌ട്രയും അതേ നിലപാടായിരിക്കും സ്വീകരിക്കുകയെന്നും ശരത് പവാര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി കേന്ദ്രം കൊണ്ടുവന്നതാണെങ്കിലും അത് നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളാണ്. എന്നാല്‍ അത് നടപ്പാക്കാനുള്ള സംവിധാനങ്ങള്‍ പല സംസ്ഥാനങ്ങളിലും ഇല്ലെന്നും പിന്നെ എങ്ങനെയാണ് ഇവ നടപ്പാക്കുകയെന്നും ശരത് പവാര്‍ ചോദിച്ചു.

ABOUT THE AUTHOR

...view details