ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) എന്നിവ ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്.
സിഎഎ ഭരണഘടനാവിരുദ്ധം; പരാമർശവുമായി ദ്വിഗ് വിജയ് സിങ് ഷഹീൻബാഗില്‍
സിഎഎ, എൻആർസി, എൻപിആർ എന്നിവക്കെതിരെ ഒരു മാസത്തിലേറെയായി ജനങ്ങൾ പ്രതിഷേധിക്കുന്ന ഡല്‍ഹിയിലെ ഷഹീന്‍ബാഗ് സന്ദര്‍ശിച്ച ശേഷമാണ് ദ്വിഗ് വിജയ് സിംഗിന്‍റെ പ്രതികരണം.
സിഎഎ, എൻആർസി, എൻപിആർ എന്നിവക്കെതിരെ ഒരു മാസത്തിലേറെയായി ജനങ്ങൾ പ്രതിഷേധിക്കുന്ന ഡല്‍ഹിയിലെ ഷഹീന്‍ബാഗ് സന്ദര്‍ശിച്ച ശേഷമാണ് ദ്വിഗ് വിജയ് സിംഗിന്‍റെ പ്രതികരണം.
സിഎഎ, എൻആർസി, എൻപിആർ എന്നിവയ്ക്ക് ഞങ്ങള്‍ എതിരാണ്. ഇവയെല്ലാം തന്നെ ഭരണഘടനക്ക് വിരുദ്ധമാണ്. കേന്ദ്രത്തിന്‍റെ വിഭജന നയത്തിന് ഞങ്ങൾ എതിരാണ്. താമസിക്കാന്‍ ഇന്ത്യ തെരഞ്ഞെടുത്ത ആളുകളിൽ നിന്ന് പൗരത്വത്തിന് തെളിവ് ചോദിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഷഹീന്‍ ബാഗില്‍ പ്രസംഗ വേദിയിലേക്ക് പോകാനോ പ്രസംഗം നടത്താനോ ദ്വിഗ് വിജയ് സിങിനെ അനുവദിച്ചില്ല. ഭാര്യയോടൊപ്പമാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. കശ്മീരില്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ദേവീന്ദര്‍ സിങിന് ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് ( എന്‍എസ്എ ) ചുമത്താതിരുന്നത് എന്തുകൊണ്ടാണെന്നും എന്‍എസ്എ ചുമത്തണമെന്ന് ഡല്‍ഹി പൊലീസിനോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.