പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ കർഷക പ്രശ്നങ്ങൾക്ക് ശ്രദ്ധ കിട്ടുന്നില്ലെന്ന് കിസാൻ ശക്തി സംഘ് നേതാവ് - കർഷക നേതാവ് ചൗധരി പുഷ്പേന്ദ്ര സിംഗ്
കർഷകരുടെ കാര്യത്തിനും ഉചിതമായ പ്രാധാന്യം നൽകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ ചൗധരി പുഷ്പേന്ദ്ര സിംഗ്.
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ തുടർന്ന് രാജ്യത്തെമ്പാടും ഉണ്ടായ പ്രതിഷേധത്തിൽ കർഷകരുടെ പ്രശ്നങ്ങൾ മുങ്ങിപ്പോകുന്ന അവസ്ഥയാണുള്ളതെന്ന് കർഷക നേതാവ് ചൗധരി പുഷ്പേന്ദ്ര സിംഗ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിൽ കർഷകരും പൊതുജനങ്ങളും വലിയ ബുദ്ധിമുട്ടുകൾ നേരിടുകയാണ്. കരിമ്പിന്‍റെ നിരക്കിൽ വർധനവ് ഉണ്ടാകാത്തതുൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് കർഷകർ നേരിടുന്നതെന്നും കിസാൻ ശക്തി സംഘ് പ്രസിഡന്‍റ് ചൗധരി പുഷ്പേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി.. കഴിഞ്ഞ രണ്ട് വർഷമായി കരിമ്പിന്‍റെ നിരക്ക് വർധിപ്പിച്ചിട്ടില്ല. മാധ്യമ ശ്രദ്ധ നേടുന്ന മറ്റ് ദേശീയ പ്രശ്‌നങ്ങൾക്ക് എതിരല്ലെന്നും എന്നാൽ കർഷകരുടെ കാര്യത്തിനും ഉചിതമായ പ്രാധാന്യം നൽകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.