കേരളം

kerala

ETV Bharat / bharat

പൗരത്വ നിയമ ഭേദഗതി; ഇന്ത്യയുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നു: പി.ചിദംബരം - എന്‍പിആര്‍

ദേശീയ പൗരത്വ രജിസ്റ്റര്‍, എന്‍ആര്‍സി എന്നിവ നികൃഷ്ടവും അപകടകരവുമാണെന്നും ചിദംബരം

P Chidambaram latest news  NPR  NRC  CAA  Congress opposes CAA, NRC  പി ചിദംബരം  കോണ്‍ഗ്രസ് നേതാവ്  എന്‍പിആര്‍  എന്‍ആര്‍സി
സിഎഎ ജനാധിപത്യ രാഷ്ട്രമെന്ന ഇന്ത്യയുടെ പ്രതിബന്ധതയെ ചോദ്യം ചെയ്യുന്നതാണെന്ന് ചിദംബരം

By

Published : Feb 8, 2020, 1:08 PM IST

പൂനെ:പൗരത്വ നിയമ ഭേദഗതി ജനാധിപത്യ രാഷ്ട്രമെന്ന ഇന്ത്യയുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നതാണെന്ന് മുന്‍ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കൂടിയായ പി. ചിദംബരം. ദേശീയ പൗരത്വ രജിസ്റ്റര്‍, എന്‍ആര്‍സി എന്നിവ നികൃഷ്ടവും അപകടകരവുമാണെന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടനാപരമായ ധാർമികതയുടെയും ഭരണഘടനാപരമായ നിയമ സാധുതയുടെയും അടിസ്ഥാനത്തിലാണ് ഞങ്ങൾ നിയമത്തെ എതിർക്കുന്നത്. ഇപ്പോള്‍ പന്ത് സുപ്രീംകോടതിയിലാണ്. അന്തിമഫലം ജനങ്ങളുടെ ബഹുമാനം വീണ്ടെടുക്കുന്നതാകും. കേന്ദ്ര ബജറ്റിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയിലാണ് ചിദംബരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കേന്ദ്ര ബജറ്റിനെ കുറിച്ച് സംസാരിക്കവെയാണ് പി. ചിദംബരം പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ചത്

കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യ നിര്‍മിച്ചെടുത്ത എല്ലാ അംഗീകാരങ്ങളും ഇല്ലാതായി. ശ്രീലങ്കയിൽ നിന്നും ബർമയിൽ നിന്നുമുള്ള തമിഴർക്കും ഹിന്ദുക്കൾക്കും നേപ്പാളിൽ നിന്നും ഭൂട്ടാനിൽ നിന്നുമുള്ള ബുദ്ധമതക്കാരെ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് ചിദംബരം ചോദിച്ചു. അഭയാർഥികൾക്കും കുടിയേറ്റക്കാർക്കുമുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മിറ്റി പറയുന്നതനുസരിച്ച് ലോകത്തില്‍ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന സമൂഹം മ്യാൻമറിലെ റോഹിംഗ്യകളാണ്. നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവർക്ക് ഞങ്ങൾ എതിരല്ല. അതേസമയം ആരെയാണ് ഒഴിവാക്കിയത് എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട് . ഇതില്‍ മുസ്‌ലിംകളെയും ഉള്‍പ്പെടുത്തുക, പീഡിപ്പിക്കപ്പെടുന്ന എല്ലാ സമുദായങ്ങളെയും ഉള്‍പ്പെടുത്തുക എന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാടെന്നും ചിദംബരം പറഞ്ഞു.

ABOUT THE AUTHOR

...view details