ലഖ്‌നൗ: ഉത്തർപ്രദേശിലെ ജലോൺ ജില്ലയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച സംഭവത്തില്‍ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ഇത്തരം പ്രവൃത്തികളിലൂടെ ഇവരുടെ മഹത്വം നശിപ്പിക്കാൻ കഴിയില്ല. വെള്ളിയാഴ്‌ച രാവിലെ ജലോണിലെ ഗാന്ധി ഇൻ്റർ കോളജിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അജ്ഞാതർ നശിപ്പിച്ചിരുന്നു.
ഭീരുക്കളാണ് മഹാന്മാരുടെ പ്രതിമകൾ തകർക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി - വെള്ളിയാഴ്‌ച ജലോണിലെ ഗാന്ധി ഇൻ്റർ കോളജിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അജ്ഞാതർ നശിപ്പിച്ചിരുന്നു.
ഭീരുക്കളാണ് രാത്രിയിൽ ഇരുട്ടിൽ ഒളിച്ച് മഹാന്മാരുടെ പ്രതിമകൾ തകർക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി വാർദ്ര. വെള്ളിയാഴ്‌ച ജലോണിലെ ഗാന്ധി ഇൻ്റർ കോളജിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അജ്ഞാതർ നശിപ്പിച്ചിരുന്നു.
"കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിൽ ചില സാമൂഹിക വിരുദ്ധർ അംബേദ്‌കറിൻ്റെ പ്രതിമ നശിപ്പിച്ചിരുന്നു. ഇപ്പോൾ ഗാന്ധിജിയുടെ പ്രതിമ ജലോണിൽ നശിപ്പിക്കപ്പെട്ടു" പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. രാത്രിയിലെ ഇരുട്ടിൽ ഒളിച്ച് മഹാന്മാരുടെ പ്രതിമകൾ തകർക്കുകയും അവഹേളിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ഭീരുക്കളാണെന്നും ഇത് ഭീരുക്കളുടെ നേട്ടമാണെന്നും ട്വീറ്റിൽ പറയുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഗാന്ധി ഇന്‍റർ കോളജിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു.