കേരളം

kerala

ETV Bharat / bharat

വീട്ടുതടങ്കലിൽ കഴിയുന്ന സൈഫുദ്ദീൻ സോസിനെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി - പിന്തുണച്ച് പ്രിയങ്ക ഗാന്ധി

ഇന്ത്യൻ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ സൈഫുദ്ദീൻ സോസ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ തടവുകാരനായി പരിഗണിക്കുന്നതിലൂടെ ബിജെപി സർക്കാർ ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Priyanka Gandhi Vadra  Saifuddin Soz  Detention  Jammu and Kashmir  Article 370  BJP  Congress  ജമ്മു കശ്‌മീർ  ന്യൂഡൽഹി  ആർട്ടിക്കിൾ 370  ബിജെപി  സൈഫുദ്ദീൻ സോസ്  പിന്തുണച്ച് പ്രിയങ്ക ഗാന്ധി  പ്രിയങ്ക ഗാന്ധി
വീട്ടുതടങ്കലിൽ കഴിയുന്ന സൈഫുദ്ദീൻ സോസിനെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

By

Published : Aug 6, 2020, 5:22 PM IST

ന്യൂഡൽഹി: വീട്ടുതടങ്കലിൽ കഴിയുന്ന കോൺഗ്രസ് നേതാവ് സൈഫുദ്ദീൻ സോസിനെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി. ഇന്ത്യൻ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ സൈഫുദ്ദീൻ സോസ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ തടവുകാരനായി പരിഗണിക്കുന്നതിലൂടെ ബിജെപി സർക്കാർ ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ജമ്മു കശ്‌മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ഓഗസ്റ്റ് അഞ്ച് മുതൽ ഔദ്യോഗിക ഉത്തരവില്ലാതെ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന വീഡിയോ വൈറലായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്നു സെയ്‌ഫുദ്ദീൻ സോസ്. ഒരു വർഷമായി ജമ്മു കശ്‌മീർ സ്വേച്ഛാധിപത്യത്തിന്‍റെ കീഴിലാണെന്നും ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് സർക്കാരിനെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

ABOUT THE AUTHOR

...view details