മഹാബലിപുരം സന്ദര്‍ശിക്കാന്‍ ഇനി ടിക്കറ്റ് എടുക്കണം
ഇന്ത്യാ-ചൈന രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്‌ചക്ക് ശേഷം ശ്രദ്ധിക്കപ്പെട്ട സ്ഥലത്തേക്ക് സന്ദര്‍ശകര്‍ കൂടുതലായി എത്താന്‍ തുടങ്ങിയതോടെയാണ് ടിക്കറ്റ് ഈടാക്കാനുള്ള തീരുമാനം
ചെന്നൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം മഹാബലിപുരത്തെ സ്മാരകങ്ങളിലെ സന്ദര്‍ശനത്തിന് ടിക്കറ്റ് ഈടാക്കി തുടങ്ങി. ഇന്ത്യന്‍ പുരാവസ്‌തു ഗവേഷണ കേന്ദ്രമാണ് പുതിയ തീരുമാനമെടുത്തത്. ഇന്ത്യാ-ചൈന രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്‌ചക്ക് ശേഷം ശ്രദ്ധിക്കപ്പെട്ട സ്ഥലത്തേക്ക് സന്ദര്‍ശകര്‍ കൂടുതലായി എത്താന്‍ തുടങ്ങിയതോടെയാണ് ടിക്കറ്റ് ഈടാക്കാനുള്ള തീരുമാനം. നേരത്തെ ഇവിടുത്തെ സന്ദര്‍ശനം സൗജന്യമായിരുന്നു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് 40 രൂപയും വിദേശികള്‍ക്ക് 600 രൂപയുമാണ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന ടിക്കറ്റ് നിരക്ക്. മേഖലയിലെ വിനോദസഞ്ചാരവികസനം മുന്നില്‍കണ്ട് സഞ്ചാരികള്‍ക്കായി പ്രത്യേക ബസ് സര്‍വീസടക്കം ആരംഭിക്കാനൊരുങ്ങുകയാണ് അധികൃതര്‍.