ഉത്തര്‍പ്രദേശില്‍ എടിഎം കവര്‍ച്ച; 28 ലക്ഷം രൂപ മോഷ്ടിച്ചു - Burglars break open ATM, flee with Rs 28 lakh in UP's Bulandshahr
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
ഉത്തര്‍പ്രദേശില്‍ എടിഎം കവര്‍ച്ച; 28 ലക്ഷം രൂപ മോഷ്ടിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എ.ടി.എം കുത്തിത്തുറന്ന് 28 ലക്ഷം മോഷ്ടിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം. ദേശീയ പാതയോരത്തുള്ള എ.ടി.എം മെഷീനാണ് കുത്തിപൊളിച്ചച്ത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ എ.ടി.എമ്മിലാണ് കവര്‍ച്ച നടന്നത്. മൂന്ന് കള്ളന്മാരാണ് സംഭവത്തിന് പിന്നില്‍. മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി. എ.ടി.എം നോക്കാൻ ഏല്‍പ്പിച്ച സുരക്ഷാ ജീവനക്കാരൻ മാസങ്ങളായി അവധിയിലാണെന്നും അദ്ദേഹത്തിന്‍റെ സഹോദരനായിരുന്നു എ.ടി.എം നോക്കിയിരുന്നതെന്നും പൊലീസ് അറിയിച്ചു
TAGGED:
എ.ടി.എം