ജലന്ധർ: വെജിറ്റേറിയൻ ബർഗർ ഓർഡർ ചെയ്ത് വ്യക്തിക്ക് നോൺ വെജിറ്റേറിയൻ ബർഗർ ഡെലിവറി ചെയ്ത ഹാംബർഗർ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്‍റുകളുടെ അമേരിക്കൻ ബഹുരാഷ്ട്ര ശൃംഖലയായ ബർഗർ കിംഗിന് 60,067 രൂപ നഷ്ട പരിഹാരത്തിന് ഉത്തരവിട്ട് ജലന്ധർ കൺസ്യൂമർ ഫോറം.
വെജിറ്റേറിയന് പകരം നോൺ-വെജ് ബർഗറർ; ബർഗർ കിംഗിന് പിഴ
നോൺ വെജ് ബർഗർ കഴിച്ചതിനുശേഷം ബർഗർ കിംഗിലെ സ്റ്റാഫിനെ കണ്ട് പരാതി അറിയിച്ചതായും അവർ തന്നോട് സംഭവത്തിൽ ക്ഷമ പറഞ്ഞതായും കുമാർ പറഞ്ഞു.
Burger King Manish Kumar non-veg burger ജലന്ധർ നോൺ-വെജ് ബർഗറർ ബർഗർ കിംഗ്
വിധിയിൽ സന്തോഷമുണ്ടെന്ന് ബർഗർ ഓർടർ ചെയ്ത കുമാർ പറഞ്ഞു. നോൺ വെജ് ബർഗർ കഴിച്ചതിനുശേഷം താൻ ബർഗർ കിംഗിലെ സ്റ്റാഫിനെ കണ്ട് പരാതി അറിയിച്ചതായും അവർ തന്നോട് സംഭവത്തിൽ ക്ഷമ പറഞ്ഞതായും കുമാർ പറഞ്ഞു. മാംസാഹാരം കഴിച്ച തനിക്ക് അലർജി ഉണ്ടായതായും തുടർന്ന് സിവിൽ ആശുപത്രിയിൽ ചികിത്സ തേടിയതായും കുമാർ പറയുന്നു.
50,000 രൂപ പിഴ ഇനത്തിലും 10,000 രൂപ അഭിഭാഷകന്‍റെ ഫീസും രണ്ട് ബർഗറിന്‍റെ തുകയായ 67 രൂപയും അടക്കമാണ് 60067 രൂപ നഷ്ടപരിഹാരമായി കുമാറിന് നൽകേണ്ടത്.