മഹാരാഷ്ട്രയില്‍ യുവതി ബലാത്സംഗത്തിനിരയായി - Buldana
വിവാഹിതയായ ഇരുപത്തിനാലുകാരിയാണ് ആക്രമണത്തിനിരയായത്
യുവതി
മുംബൈ: മഹാരാഷ്‌ട്രയിലെ ബുൾദാനയിൽ വിവാഹിതയായ യുവതി ബലാത്സംഗത്തിനിരയായി. സംഭവത്തിൽ ഒരു സ്‌ത്രീയുൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇരുപത്തിനാലുകാരിയായ യുവതി ലിഫ്‌റ്റ് ലഭിച്ചതിനെ തുടർന്ന് അപരിചിതരുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു. കാറിൽ സ്‌ത്രീയുൾപ്പെടെ നാല് പേരാണ് ഉണ്ടായിരുന്നത്. തുടർന്ന് മയക്കുമരുന്ന് നൽകി ബോധരഹിതയാക്കി. പീഡനത്തിന് ശേഷം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.