യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചു - യുപി
പെൺകുട്ടിയുടെ അച്ഛന്‍റെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചു
ലക്‌നൗ:ഉത്തർപ്രദേശിലെ ബുലന്ദ്‌ശഖറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചു. പെൺകുട്ടിയുടെ അച്ഛന്‍റെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെൺകുട്ടിയെ മയക്കുമരുന്ന് നൽകിയ ശേഷം ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയാണ് പ്രതി പീഡിപ്പിച്ചത്. അതേസമയം പ്രതിയുടെ കുടുംബം കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ മൊഴി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് യുപി പൊലീസ് അറിയിച്ചു.