ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ട കേസിൽ 31 കാരനെ ഉത്തർ പ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിൽ നിന്നും അറസ്റ്റ് ചെയ്തു. ജില്ലാ സൈബർ സെൽ രജിസ്റ്റർ ചെയ്ത പരാതിയെ തുടർന്നാണ് പ്രതിയായ സലീം ഖാനെ കോട്‌വാലി ദേഹാത് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ - social media post
പ്രധാന മന്ത്രിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ നിരവധി പേർ ലോക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു
നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട യുവാവ് അറസറ്റിൽ
പ്രധാന മന്ത്രിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ ഒരു വീഡിയോ ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിരെതിരെ നിരവധി പേർ ലോക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്‍റെയും ഇന്ത്യൻ പീനൽ കോഡിന്‍റെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.