ഹിമാചല്‍ പ്രദേശില്‍ കെട്ടിടം തകര്‍ന്ന് രണ്ട് മരണം; സൈനികര്‍ ഉൾപ്പെടെ 12 പേര്‍ കുടുങ്ങി കിടക്കുന്നു - രണ്ട് മരണം
തകര്‍ന്ന് വീണ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന്‍റെ ഉടമയുടെ ഭാര്യയും സൈനികനുമാണ് മരിച്ചത്.
ഹിമാചല്‍ പ്രദേശില്‍ കെട്ടിടം തകര്‍ന്ന് രണ്ട് മരണം
ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ സോളാനില്‍ കെട്ടിടം തകര്‍ന്ന് വീണു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇന്ത്യന്‍ സൈനികര്‍ ഉൾപ്പെടെ 12 പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. തകര്‍ന്ന് വീണ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന്‍റെ ഉടമയുടെ ഭാര്യയും സൈനികനുമാണ് മരിച്ചത്. 18 സൈനികര്‍ അടക്കം 29 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
Last Updated : Jul 15, 2019, 1:20 AM IST