ജമ്മുവില്‍ കെട്ടിടം തകര്‍ന്നുവീണു; രക്ഷാ പ്രവർത്തനം തുടരുന്നു - building-collapses-after-fire-breaks-out-in-jammu
കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
ജമ്മുവില്‍ കെട്ടിടം തകര്‍ന്ന് അപകടം
ശ്രീനഗര്‍: ജമ്മുവിലെ തലാബ് തില്ലോയില്‍ തീപിടിച്ചതിനെ തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് വീണു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാക്കിയതായി സുരക്ഷാസേന അറിയിച്ചു. അപകട കാരണം വ്യക്തമല്ല.