സ്ളാബ് തകർന്ന് 14 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഹൈദരാബാദ്: ഹൈദരാബാദ് സീതഫാൽമണ്ടിയിൽ സ്ളാബ് തകർന്ന് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അമ്മയ്ക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്ന സ്വാതി എന്ന സ്ത്രീക്കും മകൾക്കും സ്ളാബ് വീണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല. അമ്മ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ളാബ് അവശിഷ്ടങ്ങൾ നീക്കം ചെയ്തു.