കേരളം

kerala

ETV Bharat / bharat

സുരക്ഷാ മതിലുകൾക്ക് പകരം പാലങ്ങൾ പണിയൂ: രാഹുൽ ഗാന്ധി - കർഷക പ്രക്ഷോഭത്തെ കുറിച്ച് രാഹുൽ ഗാന്ധി

സുരക്ഷയ്ക്കായി ഗതാഗത നിയന്ത്രണമടക്കം കൊണ്ടുവന്നിട്ടും കർഷകരുടെ വലിയതോതിലുള്ള ഒഴുക്ക് തടയാൻ പൊലീസിനായിട്ടില്ല.

Rahul Gandhi on farmers' protest  Rahul Gandhi says 'Build bridges, not walls'  Rahul Gandhi advised the BJP-led central government  രാഹുൽ ഗാന്ധി വാർത്തകൾ  കർഷക പ്രക്ഷോഭത്തെ കുറിച്ച് രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധിയുടെ ഉപദേശം
സുരക്ഷ മതിലുകൾക്ക് പകരം പാലങ്ങൾ പണിയൂ: രാഹുൽ ഗാന്ധി

By

Published : Feb 2, 2021, 11:57 AM IST

ന്യൂഡൽഹി:കർഷകർക്കെതിരെയുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. കർഷക പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി രാജ്യ തലസ്ഥാനത്തിന്‍റെ വിവിധ അതിർത്തികളിൽ സുരക്ഷ കൂട്ടിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി വിമർശനവുമായി എത്തിയത്. സുരക്ഷാമതിലുകൾ നിർമിക്കുന്നതിനു പകരം പാലങ്ങൾ പണിയൂ എന്നാണ് രാഹുൽ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ഗാസിപ്പൂർ, തിക്രി അതിർത്തികളിലെ റോഡുകളിൽ പൊലീസ് ബാരിക്കേഡുകൾ സിമന്‍റ് ഇട്ട് ഉറപ്പിച്ചിരുന്നു. ഡൽഹി- ഗാസിയാബാദ് ദേശീയപാത-24ലെ വാഹന ഗതാഗതം നിയന്ത്രിക്കുകയും അക്ഷർധാം പ്രദേശത്തേക്കുള്ള റോഡുകൾ പൂർണമായി അടക്കുകയും ചെയ്‌തു. കൂടാതെ സിംഗു, തിക്രി, ഗാസിപ്പൂർ അതിർത്തികളിലെ സുരക്ഷ നടപടികൾ വർധിപ്പിച്ചെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി കർഷകരുടെ ഒഴുക്ക് തടയാൻ സാധിച്ചിട്ടില്ല.

ABOUT THE AUTHOR

...view details