കേരളം

kerala

ETV Bharat / bharat

ഇടക്കാല ബജറ്റ് ജനപ്രിയം; ആദായനികുതി പരിധി അഞ്ച് ലക്ഷമാക്കി - ആദായ നികുതി

ജനപ്രിയ പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാരിന്‍റെ ഇടക്കാലബജറ്റ്. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ അഭാവത്തില്‍ കേന്ദ്ര റയില്‍വെ മന്ത്രി പിയൂഷ് ഗോയാലാണ് ബജറ്റ് അവതരിപ്പിച്ചത്. അസുഖ ബാധിതനായ അരുണ്‍ ജയ്റ്റ്ലിക്ക് ആരോഗ്യ സൗഖ്യം നേര്‍ന്നുകൊണ്ടാണ് പിയൂഷ് ഗോയല്‍ ബജറ്റ് പ്രസംഗം ആരംഭിച്ചത്.

bd

By

Published : Feb 1, 2019, 1:58 PM IST

Updated : Feb 1, 2019, 2:03 PM IST

ആദായ നികുതി പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയതാണ് ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന്. എന്നാല്‍ ഈ വര്‍ഷം നിലവിലെ നിരക്ക് തുടരും എന്നും മന്ത്രി അറിയിച്ചു. ഇതിന് പുറമെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍, ചരിത്രത്തിൽ ആദ്യമായി പ്രതിരോധത്തിന് മൂന്ന് ലക്ഷം കോടി, സേനയില്‍ ശമ്പള പരിഷ്കരണം, തൊഴിലുറപ്പ് പദ്ധതിക്ക് 6000 കോടി, ഉജ്ജ്വല പദ്ധതി പ്രകാരം എട്ട് കോടി എല്‍പിജി കണക്ഷന്‍ എന്നീ ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടം നേടി.

രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ പെന്‍ഷന്‍ ലഭ്യമാക്കും ഏകദേശം 12 കോടി കുടുംബങ്ങള്‍ക്ക് ഈ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷീര വികസനത്തിനും മത്സ്യ മേഖലക്കും പുതിയ വകുപ്പുകള്‍ രൂപീകരിക്കും. ഇഎസ്എ പരിധി 21000 ആക്കി ഉയര്‍ത്തി. ദിവസവും 27 കിലോമീറ്റര്‍ ഹൈവെ നിര്‍മ്മിക്കും, ഗ്രാമീണ റോഡുകള്‍ക്കായി 19000 കോടി, ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി വർധിപ്പിച്ചു, നാഷണൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പോർട്ടൽ ഉടൻ, ആശാ വർക്കർമാരുടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും, റെയിൽവേയ്ക്ക് 64000 കോടി, അടുത്ത അഞ്ചുവർഷം കൊണ്ട് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റലാക്കും, ആന്‍റി പൈറസി നിയമത്തില്‍ ഭേദഗതി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് 58166 കോടി രൂപ എന്നിവയാണ് മറ്റ് സുപ്രധാന പ്രഖ്യാപനങ്ങള്‍.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 545000 ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജ്ജമുക്തമാക്കി, ലോക സമ്പദ് വ്യവസ്ഥയില്‍ പതിനൊന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ആറാം സ്ഥാനത്തേക്കുയര്‍ന്നു, ധനക്കമ്മി 3.4 ശതമാനമായും പണപ്പെരുപ്പം 4.6 ശതമാനായി കുറഞ്ഞെന്നും പിയൂഷ് ബജറ്റ് പ്രസംഗത്തില്‍ ആമുഖമായി പറഞ്ഞു.

Last Updated : Feb 1, 2019, 2:03 PM IST

ABOUT THE AUTHOR

...view details