ന്യൂഡൽഹി:പൊലീസ് കസ്റ്റഡിയിൽ വെച്ച് പ്രതികൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ അവലോകനം ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും നിയമമന്ത്രി രവിശങ്കർ പ്രസാദിനോടും ആവശ്യപ്പെട്ട് ബഹുജൻ സമാജ് പാർട്ടി നേതാവ് റിതേഷ് പാണ്ഡെ. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന് ജൂലൈ 10 ന് ഉത്തർപ്രദേശ് പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വികാസ് ദുബെ നിയമപരമായി ശിക്ഷിക്കപ്പെടണമായിരുന്നെന്നും എങ്കിൽ മാത്രമാണ് നിയമവാഴ്ചയിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റഡി കൊലപാതകങ്ങൾ അവലോകനം ചെയ്യണമെന്ന് ബഹുജൻ സമാജ് പാർട്ടി
കസ്റ്റഡി കൊലപാതകങ്ങളും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുന്നതുമായ സംഭവങ്ങൾ പരിഷ്‌കൃത സമൂഹത്തിന് ഭീഷണിയാണെന്നും ഇത്തരം സംഭവങ്ങൾ പൊലീസിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും റിതേഷ് പാണ്ഡെ പറഞ്ഞു.
കസ്റ്റഡി കൊലപാതകങ്ങളും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുന്നതുമായ സംഭവങ്ങൾ പരിഷ്‌കൃത സമൂഹത്തിന് ഭീഷണിയാണെന്നും ഇത്തരം സംഭവങ്ങൾ പൊലീസിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും റിതേഷ് പാണ്ഡെ പറഞ്ഞു. യഥാർത്ഥ കുറ്റവാളികളെ പിടികൂടുന്നില്ലെന്നും പിടികൂടിയവർ ദലിതർ, അടിച്ചമർത്തപ്പെട്ടവർ, ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുന്നവർ മുസ്ലീങ്ങൾ എന്നിവരാണെന്നും റിതേഷ് പാണ്ഡെ ആരോപിച്ചു.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി)യുടെ കണക്കുകൾ അനുസരിച്ച് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി പറയുന്നു. 2014 ൽ 40 പേരാണ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. 2017 ൽ അത് 772 ആയതായും അദ്ദേഹം പറഞ്ഞു.