ന്യൂഡൽഹി:ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിനത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കാനൊരുങ്ങി ബി.എസ്.പി.
രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കാനൊരുങ്ങി ബി.എസ്.പി - President
16 പാർട്ടികളാണ് കാർഷിക നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച് രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
![രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കാനൊരുങ്ങി ബി.എസ്.പി രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കാനൊരുങ്ങി ബി.എസ്.പി രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നയപ്രഖ്യാപന പ്രസംഗം ബി.എസ്.പി രാംനാഥ് കോവിന്ദ് മായാവതി കാർഷിക നിയമ ഭേദഗതികൾ Mayawati BSP Ram Nath Kovind President Bahujan Samajwadi Party](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10419441-174-10419441-1611895204948.jpg)
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമ ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചും പൊതുതാൽപര്യത്താലുമാണ് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുന്നതെന്ന് ബി.എസ്.പി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതി അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തിൽ കർഷകരെ ബലിയാടാക്കരുതെന്നും മായാവതി ട്വിറ്ററിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങൾ പിൻവലിച്ച് ഡൽഹി സാധാരണ നിലയിലേക്കെത്തിക്കണമെന്നും മായാവതി അഭ്യർത്ഥിച്ചു.
കോൺഗ്രസ്, എൻ.സി.പി, ഡി.എം.കെ, എ.ഐ.ടി.സി, ശിവസേന, സമാജ്‌വാദി പാർട്ടി, ആർ.ജെ.ഡി, സി.പി.ഐ (എം), സി.പി.ഐ, ഐ.യു.എം.എൽ, ആർ.എസ്.പി, പി.ഡി.പി, എം.ഡി.എം.കെ, കേരള കോൺഗ്രസ് (എം), എ.ഐ.യു.ഡി.എഫ് തുടങ്ങി 16 പാർട്ടികളാണ് കാർഷിക നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച് രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.