ജയ്‌പൂര്‍: രാജസ്ഥാനില്‍ കൂറുമാറി കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് എംഎല്‍എമാര്‍ക്ക് ബിഎസ്‌പി വിപ്പ് നല്‍കി. രാജേന്ദ്ര ഗുഡ, ലഖാന്‍ മീന, ദീപ്‌ചന്ദ് ഖേരിയ, സന്ദീപ് യാദവ്, ജെഎസ് അവാന, വാജിബ് അലി എന്നിവര്‍ക്കാണ് ബിഎസ്‌പി വിപ്പ് നല്‍കിയത്.
അശോക് ഗലോട്ട് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി ബിഎസ്‌പി - രാജസ്ഥാന്‍
വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പെടെ സഭയില്‍ നടക്കുന്ന എന്ത് നടപടികള്‍ക്കും അശോക് ഗലോട്ട് സര്‍ക്കാരിനെ അനുകൂലിക്കരുതെന്നാണ് നിര്‍ദേശം.
![അശോക് ഗലോട്ട് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി ബിഎസ്‌പി അശോക് ഗലോട്ട് സര്‍ക്കാര്‍ ബിഎസ്‌പി വിപ്പ് നല്‍കി വിശ്വാസ വോട്ടെടുപ്പ് Gehlot govt BSP BSP issues whip to 6 MLAs, രാജസ്ഥാന്‍ rajasthan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8185005-664-8185005-1595813786437.jpg)
അശോക് ഗലോട്ട് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ക്ക് ബിഎസ്‌പി വിപ്പ് നല്‍കി
വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പെടെ സഭയില്‍ നടക്കുന്ന എന്ത് നടപടികള്‍ക്കും അശോക് ഗലോട്ട് സര്‍ക്കാരിനെ അനുകൂലിക്കരുതെന്നാണ് നിര്‍ദേശം. കഴിഞ്ഞ വര്‍ഷമാണ് ബിഎസ്‌പിയുടെ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്‌താല്‍ അയോഗ്യരാക്കുമെന്നാണ് എംഎല്‍എമാര്‍ക്ക് മുന്നറിപ്പ് നല്‍കിയിരിക്കുന്നത്. ബിഎസ്‌പി ഒരു ദേശീയ പാര്‍ട്ടിയായതിനാല്‍ സംസ്ഥാനതലത്തില്‍ ലയിക്കുന്നത് ചട്ടവിരുദ്ധമാണെന്നും എംഎല്‍എമാര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.