ന്യൂഡൽഹി:സാമ്പത്തിക വളര്‍ച്ചാ പ്രതിസന്ധിയും വളര്‍ച്ചാ മുരടിപ്പും മറച്ചുവെക്കുന്നതിന് വേണ്ടി മോദി- അമിത് ഷാ സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ലമെന്‍റ് മന്ദിരത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷമാണ് പ്രതികരണം.
മോദിയും അമിത് ഷായും ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന് സോണിയ
പാര്‍ലമെന്‍റ് മന്ദിരത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷമാണ് പ്രതികരണം.
രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാണ്. പൗരത്വ ഭേദഗതിയും എന്‍ആര്‍സിയിലും രാജ്യമെങ്ങും പ്രതിഷേധം തുടരുകയാണ്. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും പൊലീസ് പക്ഷപാതപരവും ക്രൂരവുമായിട്ടാണ് പ്രതിഷേധക്കാരെ നേരിട്ടത്. മോദിയും അമിത്ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
പ്രതിഷേധക്കാരെ അവഗണിച്ചുകൊണ്ട് പ്രകോപനപരമായ പ്രസ്താവനകളാണ് ഇരുവരും നടത്തുന്നത്. ജനങ്ങളെ ഭരിക്കാനും സുരക്ഷ നല്‍കുമുള്ള മോദി സര്‍ക്കാരിന്‍റെ കഴിവില്ലായ്മയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനാണ് ശ്രമം. ഇന്ത്യ ഇന്ന് നേരിടുന്ന യഥാര്‍ഥ പ്രശ്നം സാമ്പത്തിക തകര്‍ച്ചയും വളര്‍ച്ചാ മന്ദഗതിയുമാണെന്നും സോണിയ പറഞ്ഞു.