ബെംഗളൂരു: ബിഎസ്‌എൻഎൽ ജീവനക്കാർക്കെതിരെ വിവാദ പ്രസ്താവന നടത്തി കർണാടക എംപി അനന്ത് കുമാർ ഹെഗ്‌ഡെ. “ജീവനക്കാർ ദേശവിരുദ്ധരാണ്, ഉടൻ സംഘടന അടച്ചുപൂട്ടും” എന്നാണ് അദ്ദേഹം പറഞ്ഞത്. മോശം നെറ്റ്‌വർക്ക് കണക്റ്റിവിറ്റി, ഇന്റർനെറ്റ് പ്രശ്നങ്ങൾ എന്നിവയാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.
ബിഎസ്‌എൻഎൽ ജീവനക്കാർ ദേശവിരുദ്ധരാണെന്ന് കർണാടക എം പി
ബിഎസ്‌എൻഎല്ലിന്‍റെ സംഘടന ദേശീയ വിരുദ്ധർ നിറഞ്ഞതാണ്. ഇതിന് മുമ്പും ഭാവിയിലും ഇത് സർക്കാർ നിയന്ത്രിച്ചിരുന്നുവെന്നും ഇനി മുതൽ കമ്പനി സ്വകാര്യമേഖലയുടെ കൈകളിലായിരിക്കും എന്നും കർണാടക എം പി പറഞ്ഞു.
ബിഎസ്‌എൻഎല്ലിന്‍റെ സംഘടന ദേശീയ വിരുദ്ധർ നിറഞ്ഞതാണ്. ഇതിന് മുമ്പും ഭാവിയിലും ഇത് സർക്കാർ നിയന്ത്രിച്ചിരുന്നുവെന്നും ഇനി മുതൽ കമ്പനി സ്വകാര്യമേഖലയുടെ കൈകളിലായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ബിഎസ്‌എൻഎൽ ഓർഗനൈസേഷനെ സംരക്ഷിക്കാൻ ഞങ്ങളുടെ സർക്കാർ വളരെയധികം ശ്രമിച്ചുവെന്നും സർക്കാർ പണവും സാങ്കേതികവിദ്യയും മറ്റ് സൗകര്യങ്ങളും നൽകിയാലും ഈ ജീവനക്കാർ പണി ചെയ്യില്ല എന്നും ഹെഗ്‌ഡെ പറഞ്ഞു.
എല്ലാ സൗകര്യങ്ങളും നൽകിയിട്ടും ബിഎസ്‌എൻഎൽ ജീവനക്കാർ ജോലി ചെയ്യുന്നില്ലെന്നും ഹെഗ്ഡെ ആരോപിച്ചു. സർക്കാരുമായി സഹകരിക്കാതിരിക്കാൻ എയർ ഇന്ത്യയും ബിഎസ്‌എൻഎല്ലും കൈകോർത്തിരിക്കുകയാണെന്നുംജീവനക്കാരുടെ ദേശവിരുദ്ധ മനോഭാവം മൂലമാണ് ഈ സാഹചര്യം നിലനിൽക്കുന്നതെന്നും ഹെഗ്‌ഡെ അവകാശപ്പെട്ടു.