ബംഗ്ലാദേശ് അതിര്‍ത്തിയില്‍ രണ്ട് ലക്ഷത്തിന്‍റെ കള്ളനോട്ട് കണ്ടെത്തി - കള്ളനോട്ട്
അതിര്‍ത്തിക്ക് സമീപം ബംഗ്ലാദേശ് ഭാഗത്ത് രണ്ട് യുവാക്കളെ കണ്ട അതിര്‍ത്തി സുരക്ഷാ സേന പരിശോധനയ്‌ക്കായി ചെന്നപ്പോള്‍ പണമടങ്ങിയ ബാഗ് വലിച്ചെറിഞ്ഞ് യുവാക്കള്‍ ഓടിരക്ഷപ്പെട്ടു.
കൊല്‍ക്കത്ത:ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിയിലെ മാള്‍ഡയ്‌ക്ക് സമീപമുള്ള അതിര്‍ത്തിവേലിയില്‍ നിന്ന് രണ്ട് ലക്ഷത്തി അറുപതിനായിരം രൂപയുടെ കള്ളനോട്ട് കണ്ടെത്തി. അതിര്‍ത്തി സുരക്ഷാ സേനയാണ് കള്ളനോട്ട് കണ്ടെത്തിയത്. അതിര്‍ത്തിയിലൂടെ കള്ളനോട്ട് കൈമാറ്റം നടക്കുന്നുണ്ടെന്ന് ബിഎസ്എഫിന് ഇന്‍റലിജന്‍സ് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി നടന്ന പരിശോധനയ്‌ക്കിടെയാണ് കള്ളനോട്ട് കണ്ടെത്തിയത്. അതിര്‍ത്തിക്ക് സമീപം ബംഗ്ലാദേശ് ഭാഗത്ത് രണ്ട് യുവാക്കളെ കണ്ട് സേന പരിശോധനയ്‌ക്കായി ചെന്നപ്പോള്‍ പണമടങ്ങിയ ബാഗ് വലിച്ചെറിഞ്ഞ് യുവാക്കള്‍ ഓടിരക്ഷപ്പെട്ടു. രണ്ടായിരം രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. പിടിച്ചെടുത്ത കറന്‍സി ബൈഷഭ്‌നഗര്‍ പൊലീസിന് കൈമാറി.