കേരളം

kerala

ETV Bharat / bharat

കുല്‍ഗാം ഏറ്റുമുട്ടല്‍: സുരക്ഷാസേന അഞ്ച് ഭീകരരെ വധിച്ചു - ജമ്മു കശ്മീര്‍

കുല്‍ഗാമിലുണ്ടായ ഏറ്റമുട്ടലില്‍ സുരക്ഷാസേന അഞ്ച് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കി.

കുല്‍ഗാം ഏറ്റുമുട്ടല്‍

By

Published : Feb 10, 2019, 6:14 PM IST

കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന അഞ്ച് ഭീകരരെ വധിച്ചു. പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. വന്‍ ആയുധശേഖരം പിടിച്ചെടുത്തു. രക്ഷപ്പെട്ട ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കി. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു സുരക്ഷാസേന കുല്‍ഗാമിലെത്തിയത്.

അതേസമയം, ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിന് സമീപം നാട്ടുകാരും സുരക്ഷാസേനയുമായി സംഘര്‍ഷമുണ്ടായി. നാട്ടുകാരുടെ വ്യാപകമായ കല്ലേറില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു. നാട്ടുകാരില്‍ ചിലര്‍ക്കും പരുക്കേറ്റിരുന്നു.


ABOUT THE AUTHOR

...view details