കേരളം

kerala

ETV Bharat / bharat

ബംഗ്ലാദേശ് സുരക്ഷാ സൈന്യത്തിന്‍റെ വെടിയേറ്റ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു - കൊല്‍ക്കത്ത

ഫ്ലാഗ് മീറ്റിങിനിടെയാണ് സംഭവം. ഒരു ജവാന് പരിക്കേറ്റു.

ബംഗ്‌ളാദേശ് അതിര്‍ത്തിയില്‍ വെടിയേറ്റ്  ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

By

Published : Oct 17, 2019, 7:39 PM IST

കൊല്‍ക്കത്ത : ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസൈന്യത്തിന്‍റെ വെടിയേറ്റ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സ്വദേശിയായ ഹെഡ് കോൺസ്‌റ്റബിൾ വിജയ് ഭാന്‍ സിങാണ് കൊല്ലപ്പെട്ടത്.

ഇന്ത്യ- ബ്ലംഗ്ലാദേശ് അതിര്‍ത്തിയില്‍ ഫ്‌ളാഗ് മീറ്റിങ്ങിനിടെയാണ് സംഭവം. ഒരു ജവാന് പരിക്കേറ്റു. അന്വേഷണം നടത്തുമെന്ന് ബിജിബി ഡയറക്‌റ്റര്‍ ജനറല്‍ ഉറപ്പു നല്‍കി. അന്താരാഷ്‌ട്ര അതിര്‍ത്തിയായ ബംഗാളിലെ മുര്‍ഷിദാബാദിന് സമീപമുള്ള കക്‌മരീച്ചാറിലാണ് വെടിവെപ്പുണ്ടായത്. ബിഎസ്എഫ് ചീഫായ വികെ ജോഹ്‌രി ബംഗ്ലാദേശ് മേജര്‍ ജനറല്‍ ഷഫീനുല്‍ ഇസ്‌ലാമിനെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഷഫീനുല്‍ ഇസ്‌ലാം ഉറപ്പു നല്‍കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായില്ല.

ABOUT THE AUTHOR

...view details