ജമ്മു: കത്വ, പൂഞ്ച് ജില്ലകളില്‍ പാകിസ്ഥാന്‍ നടത്തിയ മോർട്ടാര്‍ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന് പരിക്കേറ്റു. കത്വ ജില്ലയിലെ ഹിരാനാഗർ സെക്‌ടറിലെ മൻയാരിയില്‍ മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ചാണ് കോൺസ്റ്റബിൾ അഭിഷേക് റോയിക്ക് പരിക്കേറ്റത്. പാകിസ്ഥാൻ സൈന്യം ശക്തമായ വെടിവെപ്പാണ് നടത്തിയതെന്നും തുടരെയുള്ള ഷെല്ലാക്രമണമാണ് ഉണ്ടായതെന്നും ബിഎസ്എഫ് അറിയിച്ചു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
കത്വ, പൂഞ്ച് ജില്ലകളിൽ പാക് സൈന്യത്തിന്‍റെ ആക്രമണം;ബി.എസ്.എഫ് ജവാന് പരിക്കേറ്റു
ഈ വർഷം മാത്രം നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ രണ്ടായിരത്തിലധികം തവണയാണ് വെടിനിർത്തൽ കരാര്‍ ലംഘിച്ചത്
കത്വ, പൂഞ്ച് ജില്ലകളിൽ പാക് സൈന്യത്തിന്‍റെ ആക്രമണം:ബി.എസ്.എഫ് ജവാന് പരിക്കേറ്റു
പരിക്കേറ്റ ജവാനെ പ്രത്യേക ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തിച്ചതായും അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അധികൃതർ അറിയിച്ചു. പൂഞ്ച് ജില്ലയുടെ നിയന്ത്രണ രേഖയിൽ ഷാപൂർ, കിർനി മേഖലകളിലെ ഗ്രാമങ്ങൾ പാകിസ്ഥാൻ സൈന്യം ലക്ഷ്യമിട്ടതായി പ്രതിരോധ വക്താവ് അറിയിച്ചു.
ഞായറാഴ്‌ച പൂഞ്ചിൽ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഈ വർഷം മാത്രം നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ രണ്ടായിരത്തിലധികം തവണ വെടിനിർത്തൽ കരാര്‍ ലംഘിച്ചിട്ടുണ്ട്.