ജമ്മു കശ്‌മീരിലെ ക്യാമ്പിൽ ബിസ്എഫ് ജവാൻ തൂങ്ങിമരിച്ചു - ജമ്മു ക്യാമ്പ് മരണം
അസം സ്വദേശിയായ കോൺസ്റ്റബിൾ രാജീവ് ലോഹനെയാണ് വെള്ളിയാഴ്‌ച കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജമ്മു കശ്‌മീരിലെ ക്യാമ്പിൽ ബിസ്എഫ് ജവാൻ തൂങ്ങിമരിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ക്യാമ്പിൽ ബിസ്എഫ് ജവാൻ ആത്മഹത്യ ചെയ്‌തു. അസം സ്വദേശിയായ രാജീവ് ലോഹനെയാണ് വെള്ളിയാഴ്‌ച കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പലൗറ ക്യാമ്പിലെ 98-ാം ബറ്റാലിയൻ കോൺസ്റ്റബിളാണ് രാജീവ് ലോഹൻ. മരണകാരണം വ്യക്തമല്ല. നിയമനടപടികൾക്ക് ശേഷം മൃതദേഹം യൂണിറ്റിന് കൈമാറിയതായി പൊലീസ് അറിയിച്ചു.