കേരളം

kerala

ETV Bharat / bharat

കള്ളക്കടത്ത്; ബിഎസ്എഫ് ജവാനെ പിരിച്ചുവിട്ടു - ബിഎസ്എഫ്

ഇന്തോ- പാക് അന്താരാഷ്ട്ര അതിർത്തിയിലെ സാംബ സെക്ടറിൽ വിന്യസിച്ചിരുന്ന ബി‌എസ്‌എഫ് കോൺസ്റ്റബിൾ സുമിത് കുമാറിനെയാണ് സേവനത്തിൽ നിന്ന് പിരിച്ചുവിട്ടതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.

BSF  BSF jawan  Smuggling case  Indo-Pak International Border  BSF jawan sacked  കള്ളക്കടത്ത്  ; ബിഎസ്എഫ് ജവാനെ പിരിച്ചുവിട്ടു  ബിഎസ്എഫ്  ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്
ബിഎസ്എഫ്

By

Published : Jul 23, 2020, 7:44 AM IST

ജമ്മു: കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നാരോപിച്ച് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഇന്തോ-പാക് അന്താരാഷ്ട്ര അതിർത്തിയിലെ സാംബ സെക്ടറിൽ വിന്യസിച്ചിരുന്ന ബി‌എസ്‌എഫ് കോൺസ്റ്റബിൾ സുമിത് കുമാറിനെയാണ് സേവനത്തിൽ നിന്ന് പിരിച്ചുവിട്ടതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.

പഞ്ചാബ് പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്തോ-പാക് അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ബി‌എസ്‌എഫ് കുമാറിനെ പിടികൂടി. 9 എംഎം പിസ്റ്റൾ, 2 മാഗസിനുകൾ, വെടിമരുന്ന് എന്നിവയും കണ്ടെടുത്തു.

കൂടുതൽ അന്വേഷണത്തിനായി ഇയാളെ പഞ്ചാബ് പൊലീസിന് കൈമാറി. ജലന്ധർ ഗ്രാമത്തിലെ കതർപൂരിലെ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസെടുത്തു. അറസ്റ്റിലായതിന്‍റെ അടുത്ത ദിവസം ഗുരുദാസ്പൂരിലെ വീട്ടിൽ നിന്ന് 32.30 ലക്ഷം രൂപ പഞ്ചാബ് പൊലീസ് കണ്ടെടുത്തു.

കേസ് പഞ്ചാബ് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ബിഎസ്എഫ് ജമ്മു ഇൻസ്പെക്ടർ ജനറൽ എൻ. എസ്. ജംവാൾ പറഞ്ഞു.

ABOUT THE AUTHOR

...view details