ബാർമറിൽ നിന്ന് പാകിസ്ഥാൻ പൗരനെ ബി.എസ്.എഫ് അറസ്റ്റ് ചെയ്തു - BSF arrests Pakistani citizen
അതിർത്തി കടക്കുന്നത് കണ്ട ഗ്രാമവാസികളാണ് സുരക്ഷാ സേനയെ വിവരം അറിയിച്ചത്
ജയ്പൂര്‍:രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നിന്നും പാകിസ്ഥാൻ പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ അതിർത്തിയായ മുനബാവോ അകാലി കടന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതിർത്തി കടക്കുന്നത് കണ്ട ഗ്രാമവാസികളാണ് സുരക്ഷാ സേനയെ വിവരം അറിയിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷം ഔദ്യോഗിക വിവരങ്ങൾ നൽകുമെന്ന് സുരക്ഷാ ഏജൻസി അറിയിച്ചു. ഗുജറാത്തിലെ സർ ക്രീക്ക് പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഏതാനും ബോട്ടുകൾ കണ്ടെടുത്തതിനെത്തുടർന്ന് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.