കേരളം

kerala

ETV Bharat / bharat

ഹരിയാനയിൽ പ്രത്യേക നിയമസഭ യോഗം വിളിക്കണമെന്ന് ബി.എസ് ഹൂഡ - ഡൽഹിയിലെ കാർഷിക പ്രതിഷേധം

കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായി ഹരിയാനയിൽ സ്പെഷ്യൽ അസംബ്ലി സെഷൻ ചേരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ബി.എസ് ഹൂഡ അഭ്യർഥിച്ചു.

BS Hooda requests Governor to call special Assembly session to discuss farmer issue  BS Hooda requests Governor  BS Hooda  special Assembly session to discuss farmer issue  special Assembly session  കാർഷിക പ്രതിഷേധം  ഹരിയാനയിലെ അസംബ്ലി സമ്മേളനം  ഡൽഹിയിലെ കാർഷിക പ്രതിഷേധം  സർക്കാരിനെതിരെ അവിശ്വാസ പ്രമേയം
കാർഷിക സമരം; ഹരിയാനയിൽ സ്പെഷ്യൽ അസംബ്ലി സെഷൻ ചേരണമെന്ന് ബി.എസ് ഹൂഡ

By

Published : Dec 4, 2020, 6:59 PM IST

ഗുരുഗ്രാം:കർഷകരുടെ പ്രതിഷേധങ്ങളെ തുടർന്ന് ഹരിയാനയിൽ പ്രത്യേക നിയമസഭ യോഗം ചേരണമെന്ന് ഗവർണറോട് അഭ്യർഥിച്ച് ബി.എസ് ഹൂഡ. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമാണ് ബി.എസ് ഹൂഡ. നിയമസഭയിൽ ബിജെപി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും ജനങ്ങൾക്ക് സർക്കാറിന് മേലുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്നും ഹൂഡ പറഞ്ഞു.

കൂടുതൽ വായിക്കാൻ:ഡിസംബർ എട്ടിന് കര്‍ഷകരുടെ ഭാരത് ബന്ദ്

ഖാലിസ്ഥാനിസ്, കോൺഗ്രസീസ് തുടങ്ങിയ പേരുകൾ വിളിച്ച് അവരെ അധിക്ഷേപിച്ചു. കർഷകർ എന്നും കർഷകരാണ്. മതത്തിന് ഉപരിയായി വ്യക്തമായ കാഴ്‌ചപ്പാടുകളുമായാണ് കർഷകർ സമരത്തിനെത്തിയതെന്നും ഈ മഞ്ഞിലും അവർ നിയമത്തിനെതിരെ പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് കർഷകരാണ് ഡൽഹിയിലെ അതിർത്തികളിൽ പ്രതിഷേധിക്കുന്നത്.

ABOUT THE AUTHOR

...view details