ഷിംല: മരിച്ച് പോയ അമ്മയുടെ 106 വര്‍ഷം പഴക്കമുള്ള ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ബ്രിട്ടീഷ് ദമ്പതികൾ ഷിംലയിലെത്തി. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ജീവിച്ചിരുന്നവരുടെ ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിനായി നിരവധി ബ്രിട്ടീഷ് പൗരന്മാര്‍ ഷിംലയിലേക്ക് എത്താറുണ്ട്. എന്നാല്‍ ഈ വരവ് തീര്‍ത്തും വ്യത്യസ്തമായിരുന്നു.
106 വര്‍ഷം പഴക്കമുള്ള ജനന സര്‍ട്ടിഫിക്കറ്റ് തേടി ബ്രിട്ടീഷ് ദമ്പതികൾ ഷിംലയില്‍ - ജൂലിയാന്‍
1870 മുതല്‍ ജനിച്ച ആളുകളുടെ റെക്കോർഡ് ഷിംല മുനിസിപ്പൽ കോർപ്പറേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്
ഇംഗ്ലണ്ടിലെ സതാംപൂര്‍ നഗരത്തിലെ താമസക്കാരിയായ ജൂലിയാന്‍ മരിച്ച് പോയ അമ്മയുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഭര്‍ത്താവിനൊപ്പമാണ് ഷിംലയില്‍ എത്തിയത്. 1914ലാണ് ജൂലിയാന്‍റെ അമ്മ ഷിംലയില്‍ ജനിച്ചത്. അതായത് 106 വര്‍ഷങ്ങള്‍ക്ക് മുമ്പ്. ജൂലിയാന്‍റെ മുത്തച്ഛന്‍ ബ്രിട്ടീഷ് സൈനിക മേധാവിയിരുന്നു. അദ്ദേഹത്തിന് ഷിംലയില്‍ സ്വന്തമായി വീടും ഉണ്ടായിരുന്നു. അമ്മയും മുത്തച്ഛനും വളരെ കാലം ഷിംലയില്‍ താമസിച്ചിട്ടുള്ളതായി ജൂലിയാന്‍ പറഞ്ഞു. ജനന സര്‍ട്ടിഫിക്കറ്റിലെ റിപ്പോര്‍ട്ട് അനുസരിച്ച് ജൂലിയാന്‍റെ അമ്മ 1914 സെപ്റ്റംബര്‍ 22ന് ഷിംലയിലാണ് ജനിച്ചത്. അമ്മയുടെ ജനന സര്‍ട്ടിഫിക്കറ്റ് ഫ്രെയിം ചെയ്ത് ഒരു ഓര്‍മ്മയായി സൂക്ഷിക്കുമെന്ന് ജൂലിയാന്‍ പറഞ്ഞു.