കേരളം

kerala

ETV Bharat / bharat

ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം - undefined

ഗ്രേസ് വണ്‍ എണ്ണകപ്പലിലെ ഇന്ത്യക്കാരാണ് മോചിതരായത്

ഗ്രേസ് വണ്‍ എണ്ണകപ്പല്‍

By

Published : Aug 15, 2019, 6:08 PM IST

ന്യൂഡല്‍ഹി: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം. കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയാറായതിനെ തുടര്‍ന്നാണ് ഗ്രേസ് വണ്‍ എണ്ണകപ്പലിലെ 24 ഇന്ത്യക്കാര്‍ക്ക് മോചനത്തിന് വഴിയൊരുക്കിയത്. മലയാളികളായ റെജിന്‍, പ്രജിത്ത്, അജ്മല്‍ എന്നിവര്‍ ഗ്രേസ് വണ്ണിലുണ്ട്. കപ്പലിലുണ്ടായിരുന്ന മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ തന്നെ ഇന്ത്യയിലേക്ക് മടങ്ങാനാവുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

എന്നാല്‍ അമേരിക്ക എതിര്‍പ്പ് അറിയിച്ചതോടെ കപ്പല്‍ ഉടന്‍ വിട്ടുനല്‍കില്ല. ഉപരോധം ലംഘിച്ചുള്ള എണ്ണക്കയറ്റുമതി ആരോപിച്ച് കഴിഞ്ഞ ജൂലൈ നാലിനാണ് ബ്രിട്ടന്‍ കപ്പല്‍ പിടിച്ചെടുത്തത്. മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് മോചനം കാത്ത് കഴിഞ്ഞിരുന്നത്. മോചനത്തിനുള്ള നടപടിക്രമം പൂര്‍ത്തിയായി കഴിഞ്ഞതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വീറ്റ് ചെയ്തു.

വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ ട്വീറ്റ്
ഇന്ത്യക്കാരില്‍ നാലുപേര അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. കപ്പല്‍ വിട്ടുനല്‍കുകയാണെങ്കില്‍ ഇറാന്‍റെ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പല്‍ സ്‌റ്റെന ഇംപറോറ വിട്ടുനല്‍കാനുള്ള സാധ്യതയും തെളിയും. കപ്പല്‍ അധികം വൈകാതെ തന്നെ വിട്ടു കിട്ടുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

For All Latest Updates

TAGGED:

IRAN

ABOUT THE AUTHOR

...view details