മുംബൈ: കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. പ്രസ്താവനകൾ ഇറക്കുന്നതിന് പകരം ആദ്യം പാകിസ്ഥാൻ അധിനിവേശ കശ്മീർ തിരിച്ചു പിടിക്കുകയും ശേഷം കറാച്ചിയെ കുറിച്ച് ചിന്തിക്കുകയുമാണ് വേണ്ടതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
ആദ്യം പാക് അധിനിവേശ കശ്മീർ, ശേഷം കറാച്ചി; ഫഡ്‌നാവിസിനെ പരിഹസിച്ച് സഞ്ജയ് റാവത്ത് - ഫഡ്നാവിസിനെതിരെ സഞ്ജയ് റാവത്ത്
പ്രസ്താവനകൾ ഇറക്കുന്നതിന് പകരം ആദ്യം പാകിസ്ഥാൻ അധിനിവേശ കശ്മീർ തിരിച്ചു പിടിക്കുകയും ശേഷം കറാച്ചിയെ കുറിച്ച് ചിന്തിക്കുകയുമാണ് വേണ്ടതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു
മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള "കറാച്ചി സ്വീറ്റ്സ്" ഷോപ്പ് ഉടമയോട് "കറാച്ചി" എന്ന വാക്ക് പേരിൽ നിന്ന് ഒഴിവാക്കാൻ റാവത്ത് ആവശ്യപ്പെട്ടിരുന്നു. അതേസമയം, കറാച്ചി ബേക്കറിയുടെയും കറാച്ചി മധുരപലഹാരങ്ങളുടെയും പേര് മാറ്റണമെന്ന ആവശ്യം പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് പിന്നീട് റാവത്ത് പറഞ്ഞു. കറാച്ചി ബേക്കറിയും കറാച്ചി മധുരപലഹാരങ്ങളും കഴിഞ്ഞ 60 വർഷമായി മുംബൈയിലുള്ളതാണ്. അവർക്ക് പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ല. ഇപ്പോൾ പേര് മാറ്റണമെന്ന് ആവശ്യപ്പെടുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.