പനാജി: കൊവിഡ് 19 പകർച്ചവ്യാധി മൂലം ലോകമെമ്പാടുമുള്ള വിവിധ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന 8,000 ത്തോളം ഗോവൻ നാവികരെ തിരിച്ചെത്തിക്കാൻ നടപടി വേണമെന്ന് ഗോവ പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള വിവിധ കപ്പലുകളിൽ 22,473ഓളം ഇന്ത്യൻ നാവികരാണ് കുടുങ്ങിക്കിടക്കുന്നത്.
നാവികരെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം - മുഖ്യമന്ത്രി പ്രമോദ് സാവന്ത്
ലോകമെമ്പാടുമുള്ള വിവിധ കപ്പലുകളിൽ 22,473ഓളം ഇന്ത്യൻ നാവികരാണ് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 8000ത്തോളം ഗോവൻ നാവികരാണ്
8,000ത്തോളം ഗോവൻ നാവികരെ തിരിച്ചുകൊണ്ടുവരാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇ-മെയിൽ അയച്ചു. ഇതിൽ 22 ക്രൂയിസ് കപ്പലുകളുടെ വിശദാംശങ്ങളും, ഷിപ്പിംഗ് കമ്പനികളുടെ പേരുകൾ, അവരുടെ നിലവിലെ സ്ഥാനം, ഇന്ത്യൻ ക്രൂ അംഗങ്ങളുടെ എണ്ണം, എന്നീ വിവരങ്ങളും ഉൾപ്പെടുന്നു. ഇവരെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും കുടുങ്ങിയ നാവികരുടെ കുടുംബങ്ങളും മുഖ്യമന്ത്രി പ്രമോദ് സാവന്തിനോട് അഭ്യർഥിച്ചു. അവരെ തിരിച്ചെത്തിക്കാനുള്ള തീരുമാനം ഉടൻ തന്നെ കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന് സാവന്ത് പറഞ്ഞു.