കേരളം

kerala

ETV Bharat / bharat

പാവപ്പെട്ട പ്രവാസികളില്‍ നിന്നും യാത്രാ ചെലവ് ഈടാക്കരുതെന്ന് ശശി തരൂർ എംപി - covid 19

ലോക്ക് ഡൗൺ മൂലം ശമ്പളം പോലും കിട്ടാതെ, ആഹാരത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ഒട്ടുമിക്ക പ്രവാസികളും. അതിനാൽ, ഇവർക്ക് നാട്ടിലെത്താനുള്ള യാത്രാചെലവ് കേന്ദ്ര- സംസ്ഥാന സർക്കാരുകള്‍ ഏറ്റെടുക്കണമെന്നും ശശി തരൂർ പറഞ്ഞു

Shashi Tharoor  Kerala expats  NORKA-ROOTS  Gulf countries  Blue collar workers  ശശി തരൂർ  ബ്ലൂ കോളർ തൊഴിലാളി  പ്രവാസി ലോക്ക് ഡൗൺ  കൊറോണ വിദേശ ഇന്ത്യക്കാർ  കൊവിഡ് 19  കോൺഗ്രസ് നേതാവ് ശശി തരൂർ  covid 19  lock down keralites at abroad
കോൺഗ്രസ് നേതാവ് ശശി തരൂർ

By

Published : May 5, 2020, 5:05 PM IST

ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും തിരിച്ചുകൊണ്ടുവരണമെന്നും പാവപ്പെട്ട തൊഴിലാളികളുടെ യാത്രക്ക് ചെലവാകുന്ന പണം സർക്കാർ ഈടാക്കരുതെന്നും ശശി തരൂർ എംപി പറഞ്ഞു. കൊവിഡ് മൂലം കുടുങ്ങിപ്പോയ പ്രവാസികളെ ഘട്ടം ഘട്ടമായി ഈ മാസം ഏഴ് മുതൽ തിരിച്ചെത്തിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് പാവപ്പെട്ട തൊഴിലാളികളുടെ യാത്രാചെലവ് സർക്കാർ വഹിക്കണമെന്ന ആവശ്യവുമായി ശശി തരൂർ രംഗത്തെത്തിയത്. ജൂൺ മുതൽ കാലവർഷം ആരംഭിക്കുന്നതിനാൽ സ്ഥിതിഗതികൾ കൂടുതൽ മോശമാകാതെ, എത്രയും പെട്ടെന്ന് പ്രവാസികളെ തിരികെ കൊണ്ടുവരേണ്ടതായുണ്ട്. വരുന്ന 20 ദിവസത്തിനുള്ളിൽ ഇവരെ മടക്കി കൊണ്ടുവന്നില്ലെങ്കിൽ ആരോഗ്യരംഗത്തും സാമ്പത്തിക മേഖലയിലും വലിയ തകർച്ച നേരിടേണ്ടി വരും. അതിനാൽ തന്നെ എയർ ഇന്ത്യയോ മറ്റ് പ്രാദേശിക വിമാനങ്ങളോ നാവിക കപ്പലുകളോ നൽകാൻ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രവാസികളുമായി സംവദിച്ചതിന് ശേഷമാണ് ബ്ലൂ കോളർ തൊഴിലാളികളുടെ സാഹചര്യം എംപി വിശദമാക്കിയത്. ലോക്ക് ഡൗൺ മൂലം ശമ്പളം പോലും കിട്ടാതെ, ആഹാരത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഒട്ടുമിക്ക പ്രവാസികൾക്കും ഉള്ളത്. ഇവർക്ക് നാട്ടിലെത്താൻ പണം ആവശ്യമാണ് എന്നുള്ളത് സാഹചര്യത്തെ കൂടുതൽ ദുഷ്‌കരമാക്കുന്നുണ്ട്. പാവപ്പെട്ട തൊഴിലാളികളുടെ യാത്രചെലവിന്‍റെ 50 ശതമാനം കേന്ദ്രം വഹിച്ചാൽ, ബാക്കി പകുതി ഒഐസിസി/ഐഎൻസിഎഎസ്, കെഎംസിസി പോലുള്ള പ്രവാസി കൂട്ടായ്‌മകൾ ഏറ്റെടുക്കും. ഇത്തരമൊരു ആവശ്യം കേന്ദ്ര സർക്കാർ നിരസിക്കുകയാണെങ്കിൽ യാത്രക്കാവശ്യമായ പണത്തിന്‍റെ പകുതി സംസ്ഥാന ഗവൺമെന്‍റ് സംഭാവനകളിലൂടെയോ മറ്റോ സമാഹരിക്കണമെന്നും ശശി തരൂർ നിർദേശിക്കുന്നു.

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. നാട്ടില്‍ എത്തിയ ശേഷം ഇവരെ വിദഗ്ധ പരിശോധനകള്‍ക്കും തുടര്‍ പരിശോധനകള്‍ക്കും വിധേയരാക്കും.

ABOUT THE AUTHOR

...view details