കേരളം

kerala

ETV Bharat / bharat

ചൈനയില്‍ കുടുങ്ങിയ കപ്പല്‍ തൊഴിലാളികളെ തിരികെ എത്തിക്കണമെന്ന് ക്ഷിതിജ് താക്കൂര്‍

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് ആവശ്യപ്പെട്ട് അദ്ദേഹം കത്തെഴുതി. ഓസ്ട്രേലിയയിലേക്കുള്ള കല്‍കരി കയറ്റുമതി ചൈന നിരോധിച്ചതോടെയാണ് രണ്ട് കപ്പലുകള്‍ ചൈനയില്‍ കുടുങ്ങിയത്.

Kshitij Thakur  MLA Kshitij Thakur  ships  ചൈന  കപ്പല്‍ തൊഴിലാളികള്‍  ക്ഷിതിജ് താക്കൂര്‍  മഹാരാഷ്ട്ര  വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
ചൈനയില്‍ കുടുങ്ങിയ കപ്പല്‍ തൊഴിലാളികളെ തിരികെ എത്തിക്കണമെന്ന് ക്ഷിതിജ് താക്കൂര്‍

By

Published : Jan 2, 2021, 6:04 PM IST

മുംബൈ:ചൈനയില്‍ കുടുങ്ങിയ 40 കപ്പല്‍ തൊഴിലാളികളെ ഉടന്‍ രക്ഷപെടുത്തണമെന്ന് ബഹുജന്‍ വികാസ് അകാദി എം.എല്‍.എ ക്ഷിതിജ് താക്കൂര്‍. ഇവരില്‍ ഏറെപേരും മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് ആവശ്യപ്പെട്ട് അദ്ദേഹം കത്തെഴുതി. ഓസ്ട്രേലിയയിലേക്കുള്ള കല്‍കരി കയറ്റുമതി ചൈന നിരോധിച്ചതോടെയാണ് രണ്ട് കപ്പലുകള്‍ ചൈനയില്‍ കുടുങ്ങിയത്.

ജിഗ്താങ്ങ് തുറമുഖത്ത് കഴിഞ്ഞ 13 മാസമായി ഇവര്‍ ദുരിത ജീവിതം നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികള്‍ കടുത്ത നിരാശയിലാണെന്നും ഉടന്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ കേന്ദ്രം ഇടപെട്ടതായി കേന്ദ്ര മന്ത്രി മനുഷുക് മാന്ധവ്യ അറിയിച്ചു. വിഷയത്തില്‍ ഇരു രാജ്യങ്ങളുതമ്മിലുള്ള ബന്ധം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ABOUT THE AUTHOR

...view details