ഗുജറാത്തിൽ പാലം തകർന്നു; നാലുപേര്‍ക്ക് പരിക്ക് - bridge collapses in Gujarat
ഗുജറാത്തിലെ ജുനഗഡ് ജില്ലയിലാണ് അപകടം ഉണ്ടായത്.
![ഗുജറാത്തിൽ പാലം തകർന്നു; നാലുപേര്‍ക്ക് പരിക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4678026-702-4678026-1570436735672.jpg)
ഗുജറാത്ത്: ജുനഗഡ് ജില്ലയിൽ 60 അടി നീളമുള്ള പാലം തകർന്ന് നാല്പേർക്ക് പരിക്ക്. മലങ്ക ഗ്രാമത്തിന് സമീപം ഞായറാഴ്ച വൈകുന്നേരം തകർന്ന പാലത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ചില വാഹനങ്ങള്‍ കുടുങ്ങിക്കിടന്നതിനെ തുടര്‍ന്ന് ഇവിടെ നിന്ന് 300 കിലോമീറ്റർ അകലെയുള്ള പ്രദേശം വരെ ഗതാഗതം തടസ്സപ്പെട്ടതായി ജുനാഗഡ് കലക്ടര്‍ സൗരഭ് പര്‍ദി പറഞ്ഞു. 40 വർഷം മുമ്പ് നിർമ്മിച്ച പാലമാണിതെന്നും യാത്രക്കാർക്കായി ഒരു ബദൽ മാർഗം തുറന്നിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ശശൻ-ഗിർ എന്ന വന്യജീവി സങ്കേതത്തെ മെൻദർദ പട്ടണവുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.